സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ വി സിമാരോടും രാജിവെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ വി സിമാരോടും രാജിവെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ മു ഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സ മ്മേളനം. നാളെ രാവിലെ 11.30ന് മുമ്പായി രാജിവെക്കണമെന്നാണ് വി സിമാരോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
വിദേശ പര്യടനം കഴിഞ്ഞെത്തിയ പിണറായി കഴിഞ്ഞയാഴ്ചയും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അസന്തുഷ്ടിയുണ്ടാക്കിയാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഗവര്‍ണര്‍ രാജിമുഴക്കിയതിനെതിരെ മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ രംഗത്തെത്തിയിരുന്നു.