മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവ സ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റേയും മരണമാ ണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്
വയനാട്: മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാത കമെന്ന് തെളിഞ്ഞതായി പൊലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും അഞ്ച് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റേയും മരണമാണ് കൊലപാതകമാ ണെന്ന് തെളിഞ്ഞിരിക്കുന്നത്. എടവക സ്വദേശി റഹീം വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി.
2021 നവംബര്‍ 18നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെ തുടര്‍ന്ന് 19ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 20ന് രാവിലെ റിനിയും ഗര്‍ഭ സ്ഥ ശിശുവും മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാ ണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മാനസിക വൈകല്യമുള്ള റിനിയെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊന്നതെന്ന് ലാബ് റി പ്പോര്‍ട്ടില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. റിനിയുടെ പിതാവും സഹോദരിയും മാനസികാസ്വാ സ്ഥ്യത്തിന് ചികിത്സയിലാണ്. ഇവരുടെ ദരിദ്ര പശ്ചാത്തലവും മാനസിക വൈകല്യവും മുതലെടുത്ത് അ ടുത്ത് കൂടുകയായിരുന്നു അയല്‍വാസിയായിരുന്ന റഹീം. വിവാഹ മോചിതയായ റിനിയുടെ കേസിന്റെ യും മറ്റും കാര്യം പറഞ്ഞു കോഴിക്കോടക്കം കൊണ്ട് വന്ന് റഹീം യുവതിയെ പീഡിപ്പിച്ചിരുന്നു. റിനി ഗര്‍ഭി ണിയായതോടെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
അസ്വഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. റഹീം യുവതി ക്ക് പാനിയം നല്‍കിയതായും തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കള്‍ പൊലീസിനോട് പ റഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ റഹീം ഒളിവില്‍ പോയി. പിന്നീട് ഇയാളെ തമി ഴ്നാട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
റിനിയേയും ഗര്‍ഭസ്ഥ ശിശുവിനേയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ റഹീം റിനിക്ക് നല്‍കി യ ജ്യൂസിന്റെ കുപ്പിയില്‍ കണ്ട രാസപദാര്‍ത്ഥവും റിനിയുടെയും കുഞ്ഞിന്റെയും മരണത്തിനിടയാ ക്കിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന രാസപദാര്‍ത്ഥവും ഒന്നാണെന്ന് വ്യക്തമായി.
ഡിഎന്‍എ പരിശോധയില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനാ യ മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ എം എം അബ്ദുല്‍ കരീമും സംഘവും രണ്ട് മാസമെടുത്താണ് രാസപരിശോധനാ ഫലമടക്കുള്ള കൃത്യമായ തെളിവുകള്‍ ശേഖരിച്ചത്. റിമാന്റില്‍ കഴിയുന്ന റഹീമിനെ തിരെ കൂടുതല്‍ വകുപ്പുകളും പൊലീസ് ചുമത്തി.