ലോകത്തിലെ ഏറ്റവും വലിയ ഖരമാലിന്യ ഊര്‍ജ്ജ പദ്ധതിയുമായി ദുബായ്
ദുബായ് : മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് ദുബായയില്‍ തുടക്കമാകും.
ഷാര്‍ജയ്ക്ക് പിന്നാലെ ദുബായിയും ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ്.
ദുബായ് വേസ്റ്റ് മാനേജ്‌മെന്റ് സെന്ററാണ് വൈദ്യുതി പദ്ധതി ആരംഭിക്കുന്നത്. അഞ്ച് സംസ്‌കരണ ലൈനുകളാണ് പദ്ധതിയിലുള്ളത്. ഇതില്‍ രണ്ടെണ്ണമാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തന ക്ഷമമാകുക.
രണ്ടായിരം ടണ്‍ ഖരമാലിന്യം സംസ്‌കാരിച്ച് 80 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക.
ഫോസില്‍ ഇന്ധനത്തിനു പകരം സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ പുതിയ ഖരമാലിന്യ ഊര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നത്.












