ദോഹ: കനത്ത ചൂട് മാറി തണുപ്പ് കാലാവസ്ഥയെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിൽ വരും ദിവസങ്ങളിൽ മഴയെത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. ചൊവ്വാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Also read: പരിസ്ഥിതി വിരുദ്ധ ലംഘനങ്ങൾ തടയുന്നതിൽ പൊതുജനങ്ങളെ ഉൾപ്പെടുത്താൻ മുനിസിപ്പൽ ഭവന മന്ത്രാലയം
ചൊവ്വാഴ്ച തുടങ്ങുന്ന മഴ ബുധനാഴ്ചയും പലയിടങ്ങളിലും ലഭിച്ചേക്കാം.ഇതോടെ അന്തരീക്ഷ താപനില 20-27 ഡിഗ്രിയിലേക്ക് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു.












