ഇലക്ട്രാണിക് ഫോമുകളും സേവനങ്ങളുമായി ഏകജാലക സംവിധാനം തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് പോര്‍ട്ടല്‍ സജ്ജം.
ദോഹ: കാലതാമസമില്ലാതെ എല്ലാ സേവനങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ് പോര്‍ട്ടല്‍ തയ്യാറായി.
തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖാണ് പുതിയ വെബ് പോര്‍ട്ടല്‍ സമര്‍പ്പിച്ചത്.
പുതിയ അപേക്ഷകളിന്‍മേല്‍ അതിവേഗ നടപടികള്‍ക്ക് ഇലക്ട്രോണിക് സേവനമാണ് സജ്ജമാക്കിയിട്ടുള്ളത്. വിവിധ ഉദ്യോഗസ്ഥരുടെ അനുമതികള്‍ക്കായി കാലതാമസം ഉണ്ടാകാത്ത തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
തൊഴില്‍ മന്ത്രാലയവും അനുബന്ധ വകുപ്പുകളുടേയും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ പോര്‍ട്ടല്‍ ഉപയോഗിക്കാം.
കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷകള്‍ നല്‍കുന്നതിനും സര്‍ട്ടിഫിക്കേറ്റുകള്‍ സബ്മിറ്റ് ചെയ്യുന്നതിനും ഈ വെബ് പോര്‍ട്ടല്‍ ഉപകരിക്കും.
ഇതിനൊപ്പം ഖത്തറിലെ തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന വിവിധ ഉത്തരവുകളും നിയമഭേദഗതികളും എല്ലാം അപ്പപ്പോള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ കഴിയും.
പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും തൊഴില്‍ സംബന്ധമായ എല്ലാ വിധ വിവരാന്വേഷണങ്ങളും പോര്‍ട്ടല്‍ വഴി നടത്താനാകും.