മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നി ര്‍മിക്കാനും പശുതൊഴുത്ത് കെട്ടാനും അനുമതി. ഇതിനായി 42.90 ലക്ഷം രൂപ അനുവ ദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പാണ് ഇത് സംബന്ധിച്ച് തുക അ നുവദിച്ച് ഉത്തരവ് ഇറക്കിയത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പു നര്‍ നിര്‍മിക്കാനും പശുതൊഴുത്ത് കെട്ടാനും അനുമതി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പാണ് ഇത് സംബന്ധിച്ച് തുക അനുവദിച്ച് ഉത്തരവ് ഇറക്കിയത്.
പശുതൊഴുത്ത് വൃത്തിയാക്കുന്നതിന് പുറമേ ചുറ്റുമതിലിന്റെ അറ്റകുറ്റ പണിക്കായും തുക വകയിരു ത്തിയിട്ടുണ്ട്. ചീഫ് എഞ്ചിനീയറുടെ വിശദമായ പഠനത്തിനൊടുവിലാണ് തുക അനുവദിക്കുന്നതെ ന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമാ യി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴി ന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എ സ്റ്റിമേറ്റും ചീഫ് എന്‍ജിനീയര്‍ തയ്യാറാക്കിയിരുന്നു.ജൂണ്‍ 22 നാണ് സര്‍ക്കാര്‍ ഇതിന് അംഗീകാരം ന ല്‍കി ഉത്തരവിറക്കി യത്.
മുഖ്യമന്ത്രി പിണറായി വിജയനും എസ്‌കോര്‍ട്ടിനുമായി വീണ്ടും കാറുകള്‍ വാങ്ങാന്‍ 88,69,841 രൂപ യാണ് അനുവദിച്ചത്. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. 33,31,000 രൂപയാണ് ഒരു കിയ കാര്‍ണിവലിന് വില വരുന്നത്. കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് വാങ്ങുന്നത്. ഇത് കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമാണെന്ന് ചൂ ണ്ടിക്കാണിച്ചാണ് തീരുമാനം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കടന്നു പോകുമ്പോള്‍ സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നത്.