കൊച്ചി: കേരളം ആസ്ഥാനമായ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാർഡിന്റെ പ്രോസസിംഗ് , ഇഷ്യൂ ചെയ്യൽ തുടങ്ങിയവക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ തയ്യാറാക്കാൻ ആഗോള പ്രശസ്തരായ സാമ്പത്തിക സാങ്കേതികവിദ്യാ കമ്പനിയായ ഫൈൻസെർവിനെ ചുമതലപ്പെടുത്തി. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുറംകരാർ ജോലികളും ഫൈൻസെർവ് നിർവഹിക്കും.
ക്രെഡിറ്റ് കാർഡ് ബിസിനസ് വളർച്ച വേഗത്തിലാക്കാനും മികവുറ്റ സാങ്കേതികവിദ്യയും ബി.പി.ഒ സേവനവുമാണ് ഇന്ത്യയിൽ റീട്ടെയിൽ, റെമിറ്റൻസ് ബിസിനസിൽ പ്രമുഖരായ ഫെഡറൽ ബാങ്ക് ഒരുക്കുന്നത്. കാർഡ് സേവനം ആഗോളതലത്തിൽ വിപുലപ്പെടുത്താൻ സൗകര്യമൊരുക്കുന്ന മികച്ച സാങ്കേതിവിദ്യയാണ് ഫൈൻസെർവിന്റെ ഫസ്റ്റ്‌വിഷൻ ടിഎം സേവനം ബാങ്കിന് ലഭിക്കും.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഏറ്റവും മികച്ച ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണ് ഒരുക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശാലിനി വാര്യർ പറഞ്ഞു. ഡിജിറ്റൽ മുൻഗണനകൾക്കും വികസന പദ്ധതികൾക്കും ഫൈൻസെർവ് പിന്തുണ നൽകും. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവം ലഭ്യമാക്കുമെന്ന് ശാലിനി വാര്യർ പറഞ്ഞു.
ഫൈൻസെർവ് നൽകുന്ന സേവനങ്ങൾ ചെലവുകൾ ചുരുക്കാൻ സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് ഡെപ്പോസിറ്റ്‌സ്, കാർഡ്‌സ് ആന്റ് പേഴ്‌സനൽ ലോൺ വിഭാഗം കൺട്രി ഹെഡ് നിലുഫർ മുലൻ ഫിറോസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികവുറ്റ സേവനങ്ങൾ നൽകുന്നതിനായി ഞങ്ങളുടെ മറ്റു വിഭവങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രസക്തമായ ഡിജിറ്റൽ ഫസ്റ്റ് സാങ്കേതികവിദ്യകൾ നൽകിവരുന്നതായി ഫൈൻസെർവ് ഏഷ്യാ പെസഫിക് മേധാവി ഇവോ ഡിസ്റ്റൽബ്രിൻക് പറഞ്ഞു.
