ക്രിസ്മസ് – പുതുവത്സര ബംപര്‍ സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റ എക്സ്ജി 218582 എന്ന നമ്പറി നാണ് 12 കോടി രൂപ ഒന്നാം സമ്മാനം
തിരുവനന്തപുരം : ക്രിസ്മസ് – പുതുവത്സര ബംപര്‍ സമ്മാനം പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റ എക്സ്ജി 218582 എന്ന നമ്പറിനാണ് 12 കോടി രൂപ ഒന്നാം സമ്മാനം.
300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്. രണ്ടാം സമ്മാനം ആറുപേര്‍ക്കായി മൂന്നു കോടി രൂപ നല്‍ കും. 50 ലക്ഷം വീതമാ ണ് ഒരോ ആള്‍ക്കും ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭി ക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
ഇക്കുറി 24 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യം അച്ചടിച്ചത്. അത് മുഴുവന്‍ വിറ്റു തീര്‍ന്നതോടെ 9 ലക്ഷം ടി ക്കറ്റും പിന്നീട് 8.34 ലക്ഷം ടിക്കറ്റും വീണ്ടും അച്ചടിച്ചിരുന്നു.