ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കി പ്രസവിപ്പിച്ചെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഈരാറ്റുപേട്ട സ്വദേശി എംഎം മുജീബാണ് പരാതി നല്‍കിയത്
കോട്ടയം : വിവാദ പരാമര്‍ശം നടത്തിയ കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ പരാതി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖ ത്തിലായിരുന്നു വിവാദ പരാമര്‍ശം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കി പ്രസവിപ്പിച്ചെ ന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഈരാറ്റുപേട്ട സ്വദേശി എംഎം മുജീബാണ് പരാതി നല്‍കിയത്.
ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട പോലീസിലാണ് മുജീബ് പരാതി നല്‍കിയത്. പി.സി ജോര്‍ജിന്റെ പ്രസ്താവനയുടെ പകര്‍പ്പും പരാതിക്കാരന്‍ പൊലീസിന് നല്‍കി.
കേരളത്തെ മുസ്‌ലീം സംസ്ഥാനമാക്കുന്നതിനായി രണ്ട് ലക്ഷത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കിയെന്നും ഇവരെയെല്ലാം പ്രസവിപ്പിച്ചെന്നുമായിരുന്നു പി.സി ജോര്‍ജ് ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.