വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 16 വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സ ഹായം സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. ഓക്സിജനും മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകര ണങ്ങള്‍ ക്കും ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ഇന്ത്യ താത്ക്കാലികമായ മാറ്റം വരുത്തുന്നത്. വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ട തില്ലെന്ന് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ 16 വര്‍ഷം മുമ്പ് തീരുമാന മെ ടുത്തിരുന്നു. എന്നാല്‍ ഈ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നുവെന്നാണ് റിപോര്‍ട്ടുക ള്‍.
ചൈനയടക്കം ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നാണ് കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ സഹായം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്‍മോ ഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാറാണ് 16 വര്‍ഷം മുമ്പ് തീരുമാന മെടു ത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്. സുനാമിക്ക് ശേ ഷം വിദേശ സഹായം സ്വീക രി ക്കുന്നതുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചൈനയില്‍ നിന്ന് ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ജീവന്‍ രക്ഷിക്കാനുള്ള മരു ന്നുക ളും വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആശയപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പാകിസ്ഥാനില്‍ ഡല്‍ഹിക്കായി സഹായം സ്വീകരിക്കണമോ എന്ന കാര്യ ത്തില്‍ ഇതുവരെ സഥിരീകരണമൊന്നും ആയിട്ടില്ല. കോവിഡ് പ്രതിസന്ധിയില്‍ ഇതുവരെ 20 ലേറെ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിദേശ സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലെ എംപവേഡ് ഗ്രൂപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിലവില്‍ റെഡ്‌ക്രോസ് പോലുള്ള സന്നദ്ധ സംഘടനകള്‍ വഴിയാണ് രാജ്യത്തേക്ക് വിദേശത്തു നിന്നുള്ള സംഭാവനകള്‍ വരുന്നത്.