സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്ക ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രി സഭായോഗം വിലയിരുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്ത ല്‍. ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗവ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭായോഗം വില യിരുത്തി.
നാളെ നടക്കുന്ന അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാവുക. പൂര്‍ ണ അടച്ചിടലുണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണം ഏ ര്‍പ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും. കോളജുകള്‍ അടയ്ക്കുന്ന കാര്യവും അവ ലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടു ക്കാനായി മു ഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് കോവിഡ് അ വലോകനയോഗം ചേരും. കോളജുകള്‍ അടയ്ക്കുന്ന കാര്യവും അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഈ മാസം 21 ന് അടയ്ക്കും. 10,11, 12 ക്ലാസ്സുകള്‍ മാ ത്രം പ്രവര്‍ത്തിക്കാനാണ് തീരുമാനം. അതേസമയം, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ക്ലാസ്സുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കിലും ആശുപ ത്രികളിലും ഓക്സിജന്‍ ബെഡുകളും വെന്റിലേറ്ററുകളും പരമാവധി സജ്ജമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിലോ ഇല്ലാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോള്‍ കാണുന്നത്. ഇത് കനത്ത ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്നാണ് വിലയിരു ത്തല്‍.
വെന്റിലേറ്റര്‍ ഓക്സിജന്‍ ലഭ്യത തൃപ്തികരം
ഐസിയു- വെന്റിലേറ്റര്‍ തുടങ്ങിയ ആവശ്യത്തിനുണ്ട്. വെന്റിലേറ്റര്‍ ഓക്സിജന്‍ ലഭ്യത തൃപ്തിക രമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് വിശദീകരിച്ചു. നിലവില്‍ വലിയ ആശങ്കയിലേക്ക് പോ കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ കര്‍ശന ജാഗ്രത തുടരേണ്ടതുണ്ടെന്നും, ആള്‍ക്കൂ ട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടതുണ്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.