മെയ് 24 രാവിലെ 5 മണി വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നാലാം തവണയാണ് ലോക്ഡൗണ്‍ നീട്ടുന്നത്.
ന്യൂഡല്‍ഹി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോ ക്ഡൗ ണ്‍ ഒരാഴ്ചത്തേയക്ക് കൂടി നീട്ടി ഡല്‍ഹി സര്‍ക്കാര്‍. നാളെ ലോക്ഡൗണ്‍ കാലാവധി അവസാനിക്കാ നിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. മെയ് 24 രാവിലെ 5 മണി വരെയാണ് ലോക്ഡൗണ്‍ നീട്ടിയി രിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 19 നാണ് രാജ്യ തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാലാം തവണയാണ് ഇത് നീട്ടുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണ ത്തില്‍ നേരിയ കുറവ് കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന് കാരണം ലോക്ഡൗണ്‍ ആണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 6500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 11 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനം ജില്ലകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. ഓരോ ജില്ലകളിലും 200 ഓക്സിജന്‍ ബാങ്കുകളാണ് ആരംഭിച്ചിരിക്കുന്നത്.












