ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയില്‍ കോവിഡ് രൂക്ഷമായതിനാലാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡി സില്‍വയാണ് വിവരം അറിയിച്ചത്
ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. ശ്രീലങ്കയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡി സില്‍വയാണ് ടൂര്‍ണമെന്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. ഏഷ്യാകപ്പ് അടുത്ത മാസം നടത്താനാ യിരുന്നു നിശ്ചയിച്ചിരുന്നത്.
ശ്രീലങ്കയിലെ നിലവിലെ സാഹചര്യത്തില്‍ ജൂണില്‍ ടൂര്‍ണമെന്റ് നടത്താനാകില്ലെന്ന് ആഷ്ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ബിസിസിഐ സെക്രട്ടറി ജയ്ഷാ നേതൃത്വം നല്‍കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകി സ്താനായിരുന്നു ഇത്തവണ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം പാകി സ്താനിലേക്ക് പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു.
2018ലാണ് അവസാനമായി ഏഷ്യാകപ്പ് നടന്നത്. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ടൂര്‍ണമെന്റു കളെക്കുറിച്ച് ഓരോ ടീമുകളും ഏകദേശ ധാരണയി ലെത്തിയതിനാല്‍ ഇനി 2023ല്‍ നടക്കാനിരി ക്കുന്ന ഏകദിന ലോകകപ്പിനും ശേഷമേ ടൂര്‍ണമെന്റ് നടക്കാനിടയുള്ളൂ.