ഹാജിമാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്പോ ര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹജ്ജ് അപേക്ഷകരില്‍ വാക്സിനെടുക്കാത്തവര്‍ വിവി ധ ആശുപത്രികളെ സമീപിച്ചപ്പോഴാണ് വാക്സിന്‍ സ്റ്റോക്കില്ലെന്ന് അറിയുന്നത്
പാലക്കാട്: ഹജ്ജ് കര്‍മത്തിനായി യാത്രപുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹാജിമാരെ പ്രതിസന്ധിയിലാക്കി കോവിഡ് വാക്സിന്‍ ദൗര്‍ലഭ്യത. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ആ വശ്യത്തിന് കോവിഡ് വാക്സിന്‍ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഹാജിമാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടിനൊപ്പം സമര്‍ പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹജ്ജ് അപേക്ഷകരില്‍ വാക്സിനെടുക്കാത്തവര്‍ വിവിധ ആശുപത്രികളെ സമീപിച്ചപ്പോഴാണ് വാക്സിന്‍ സ്റ്റോക്കില്ലെന്ന് അറിയു ന്നത്.നേരത്തെ ആരോഗ്യപ്രശ്നങ്ങളൊ മറ്റു കാരണങ്ങളോ കൊണ്ട് വാക്സിന്‍ എടു ക്കാത്തവരാണ് പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കില്ലെന്നാണ് അറിയുന്നത്. ഇവര്‍ക്കും സംസ്ഥാന ആ രോഗ്യവകുപ്പ് മുഖേന വാക്സിന്‍ വിതര ണം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
ചുരുക്കം ആളുകള്‍ക്കുമാത്രമായി വാക്സിന്‍ നല്‍കുമ്പോഴുണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് പല സ്വ കാര്യ സര്‍ക്കാര്‍ ആശുപത്രികളും വാക്സിന്‍ സ്റ്റോക്കു ചെയ്യാത്തത്. ഒരു യൂണിറ്റ് ഓപ്പണ്‍ ചെയ്താല്‍ കൊവി ഷീല്‍ഡാണെങ്കില്‍ 20 പേര്‍ക്കും കോവാക്സിനാണെങ്കില്‍ 10 പേര്‍ക്കും നല്‍കണം. അതത് ദിവസം തന്നെ ഉപയോഗിച്ചി ല്ലെങ്കില്‍ ശേഷിക്കുന്ന അളവ് ഉപയോഗശൂന്യമാകുകയും ചെയ്യും. അതിനാല്‍ വാക്സിന്‍ ആ വശ്യക്കാരുടെ എണ്ണത്തില്‍ കുറവുള്ള സ്ഥലങ്ങളില്‍ വാക്സിനേഷന്‍ സാധ്യമ ല്ലെന്ന സാഹചര്യവും നിലവി ലുണ്ട്. അതേസമയം വാക്സിന്‍ സ്റ്റോക്കുള്ള ചില ചിലയിടങ്ങളില്‍ വാക്സിനേഷനുള്ള സൗകര്യമൊരുക്കാനു ള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
ഹാജിമാരുടെ ആദ്യസംഘം ജൂണ്‍ ആറുമുതല്‍ യാത്ര തിരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ തയാറാക്കി യി ട്ടുള്ള ഷെഡ്യൂള്‍. ഇത്തരത്തില്‍ യാത്ര പോകണമെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ ആവശ്യമായത്ര വാ ക്സിന്‍ സംസ്ഥാനത്ത് എത്തിക്കണം.ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടാനാകുക സംസ്ഥാന കമ്മി റ്റിക്കാണെന്ന് ആരോഗ്യവകു പ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള
യാത്രാനിരക്ക് നിശ്ചയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കോഴിക്കോട് വിമാനത്താവള ത്തില്‍ നിന്ന് 3,53,313 രൂപയും കൊച്ചിയില്‍ നിന്ന് 3,53,967 രൂപയും കണ്ണൂ രില്‍ നിന്ന് 3,55,506 രൂപ യും ആണ് നിരക്ക്. ഈ മാസം 15 ആണ് അവസാന തിയതി.
നേരത്തെ അടച്ച രണ്ട് ഗഡു തുകയായ 2,51,800 രൂപയ്ക്കു പുറമേ ബാക്കിയുള്ള യാത്രാനിരക്കാണ് ഇ നി തീര്‍ഥാടകര്‍ അടയ്‌ക്കേണ്ടത്. കോഴിക്കോട് 1,01,513 രൂപ, കൊച്ചി 1,02,167 രൂപ, കണ്ണൂര്‍ 1,03,706 രൂപ ആണ് അധികമടയ്‌ക്കേണ്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ച തുക താത്കാലികമാണെന്നും ആവശ്യ മെങ്കില്‍ 10 ശതമാനം മാറ്റത്തിന് വിധേയമായിരിക്കുമെന്നും അറിയിപ്പുണ്ട്. ബലികര്‍മ്മത്തിന് കൂപ്പ ണ്‍ ആവശ്യപ്പെട്ടവര്‍ 16,344 രൂപകൂടി അധികം അടയ്ക്കണം.











