കോവിഡ് രോഗിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി : കോവിഡ് രോഗിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ്. ചികിത്സ പൂര്‍ത്തിയാ കു ന്നതിനു മുന്‍പ് കാപ്പനെ ജയിലിലേക്ക് മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സിദ്ദീഖ് കാപ്പന്‍ കോവിഡ് ബാധിതനായിരുന്നുവെന്ന് കാണിച്ച് എയിംസ് അധികൃതര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് അയച്ച കത്തിലാണു രോഗ വിവരം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചത് ഈ മാസം രണ്ടിനായിരുന്നു. രണ്ടാഴ്ച ഐസൊലേറ്റ് ചെയ്യണമെന്ന ചട്ടം മറികടന്നാണ് സിദ്ധിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയത്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് എയിംസില്‍ ആശുപത്രിയില്‍ നിന്നും സിദ്ദിഖ് കാപ്പനെ മധുരയിലെ ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ ഈ സംഭവം കാപ്പന്റെ കുടുംബ ത്തേയോ അഭിഭാഷകനെ അറിയിച്ചിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നി ര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉത്തരവായത്. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. നേരത്തെ, കോവിഡ് ബാധിതനായിട്ടും കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം ആരോ പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയത് എന്നാണ് മഥുര ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയത്. യുഎപിഎ കേസ് ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശിലെ മധുര ജയിലി ല്ലാണ് സിദ്ധിഖ് കാപ്പന്‍ കഴിയുന്നത്.












