മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിതനായതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കൊച്ചി : മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കോവിഡ് ബാധി തനായതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവി ഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാ വിഷന്‍ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍ മാതൃഭൂമി ന്യൂസിലാണ്. ഭാര്യ: ശ്രീദേവി, മകന്‍ മഹേശ്വര്‍.