കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എല്ലാ മരണങ്ങളും വിദഗ്ധ സമിതി യെ വച്ച് പരിശോധിച്ച് പട്ടികയില്‍ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ പുനപരിശോധന വേണമെന്ന് പ്രതിപ ക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണ മെന്ന സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എല്ലാ മരണങ്ങളും വിദഗ്ധ സമിതിയെ വച്ച് പരിശോധിച്ച് പട്ടികയില്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും വിദഗ്ധ സമിതി പരിശോ ധിക്കണം. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 13235 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സ യ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവരുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് സഹായം കിട്ടുന്നതിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ കൃതൃമായ പ്രോട്ടോക്കോള്‍ ലോകാരോഗ്യ സംഘടന യും ഐസിഎംആറും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കോവിഡ് പൊസീറ്റിവായ ഒരാള്‍ ആത്മഹത്യ ചെയ്താ ലോ, വാഹനാപകടത്തില്‍ മരിച്ചാലോ, കൊല്ലപ്പെട്ടാലോ അതൊന്നും കൊവിഡ് മരണമായി പരിഗ ണിക്കില്ല.
എന്നാല്‍ കേരളത്തില്‍ ഐസിയുവിലും ആശുപത്രിവാര്‍ഡിലും ഒരു മാസം കിടന്നിട്ടും മരിച്ചു പോയവര്‍ കോവിഡല്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.