കോവിഡ് മരണക്കണക്കില്‍ ഐസിഎംഐആര്‍, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ സംസ്ഥാനം അട്ടി മറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: കോവിഡ് മരണക്കണക്കില്‍ ഐസിഎംഐആര്‍, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങ ള്‍ സംസ്ഥാനം അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒട്ടേറെ കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെ ന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഡിവൈഎഫ്‌ഐ നേതാവ് പി.ബിജു കൊവിഡ് ബെഡില്‍ കിടന്നാണ് മരിച്ചത്. ഈ സര്‍ക്കാരിന്റെ കണക്കില്‍ അത് കോവിഡ്മരണം അല്ല. സര്‍ക്കാര്‍ കോവിഡ് പട്ടികയില്‍ ആ മരണവുമില്ല. ഡോ ക്ടര്‍മാരാണ് മരണ കാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ദ സമിതി യാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ നിശ്ചയിച്ചത്. ഇത് ഐസിഎംആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സതീശന്‍ ആരോപിച്ചു.
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കോവിഡ് മരണമെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എവിടെ പോകണം? ആര്‍ക്കാണ് ഇവര്‍ പരാതി നല്‍കേണ്ടത്. ഇവരുടെ കൈവശം എന്ത് തെളിവാണുള്ളതെന്നും സതീശന്‍ ചോദിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരെ കുറി ച്ച് ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ പക്കലാണ് തെളിവുകളുള്ളത്. ഇത് സര്‍ക്കാര്‍ പരിശോധി ക്കാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ കൈവശമുള്ള കോവിഡ് മൂലം മരിച്ചവരുടെ കണക്ക് പുറത്തി വിടണം. അപ്പോള്‍ കണക്കില്‍ പെടാത്തത് ആരൊക്കെയാണെന്ന് അറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.