കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാര ത്തി ന് അര്‍ഹരാണെന്നും ഇവരെയും പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടപെടുമെന്നും ലുലു ഗ്രൂപ്പ് ചെയ ര്‍മാനും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക ലഭിച്ചാല്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തി നായി മുഖ്യമന്ത്രിക്ക് അയക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനു മായ എം.എ. യൂസുഫലി. കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങളും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും ഇവരെയും പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രവാസികളുടെ വിഷയം ഉള്‍പെടു ത്താന്‍ ഇടപെടും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും നോര്‍ക്കയുമായും ബന്ധ പ്പെട്ട അധികാരികളുമായും ചര്‍ച്ച നടത്തും. നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ്.
രാജ്യസുരക്ഷയും പ്രവാസികള്‍ അടക്കമുള്ളവരുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഇത് അനുസരിക്കാന്‍ പ്രവാസികള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അബൂദബിയില്‍ മീഡിയ മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു യൂസഫലി.
ലുലുവിന്റെ 535 ജീവനക്കാര്‍ നാട്ടില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ എത്തിക്കണമെന്ന് ആഗ്രഹമുണ്ടെ ങ്കിലും കഴിയുന്നില്ല. ഗള്‍ഫിലെ ജോലി നഷ്ട പ്പെട്ടും തിരികെയെത്താന്‍ കഴിയാതെയും നിരവധി പേര്‍ ബുദ്ധിമുട്ടിലാണ്. എത്രയും വേഗം യാത്ര വിലക്ക് നീങ്ങണമെന്നാണ് ആഗ്രഹമെന്നും യൂസഫലി പറഞ്ഞു.