സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച രമണ്‍ മഗ്സസെ പുരസ് കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച രമണ്‍ മഗ്സ സെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാ ണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീ താറാം യെച്ചൂരി. കേരളം കോവിഡ് മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്ത നങ്ങ ളുടെ ഭാഗമാണ്. ശൈല ജയെ അവാര്‍ഡിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണെന്നും എന്നാല്‍ അതൊരു വ്യക്തിയുടെ മാത്രം പ്രവര്‍ത്തന നേട്ടമല്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ഫിലിപ്പിയന്‍സിലെ കമ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മഗ്സസിന്റെ പേരിലുള്ള അവാര്‍ഡ് ആ ണെന്നതും അത് അവാര്‍ഡ് നിരസിക്കാനുള്ള ഒരു ഘടകമാ ണെന്നും സീതാറാം യെച്ചൂരി ചൂ ണ്ടികാട്ടി. രമണ്‍ മഗ്സസെയുടെ രാഷ്ട്രീയവും അവാര്‍ഡ് നിരസിക്കാന്‍ കാരണമായതായി. അവാര്‍ ഡ് വ്യക്തികള്‍ ക്കാണ് എന്നാണ് ഫൗണ്ടേ ഷന്‍ നിലപാട് അറിയിച്ചത്. ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ അവാര്‍ ഡിനായി പരിഗണിക്കുന്നത്. സാധാരണയായി സാമൂഹ്യപ്രവര്‍ത്തകരെയും മറ്റുമാണ് ഇതിനായി പരിഗ ണിക്കാറ്. ഇത് വരെ രാഷ്ട്രീയ നേതാക്കളെ അവാര്‍ഡിനായി പരിഗണി ച്ചിട്ടില്ല.
ശൈലജ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. രാഷ്ട്രീയത്തില്‍ സജീവമാണ്. മൂന്നാമത്തെ കാര്യം മക്സസെ യുടെ പേരിലുള്ള അവാര്‍ഡ് ആണെന്നതിലാണ്. ഫിലിപ്പിയന്‍ സിലെ കമ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലാ യ്മ ചെയ്ത ചരിത്രമുണ്ട്. ഇതെല്ലാം ഘടകമാണ്. അതിനാലാണ് കെ കെ ശൈലജ ബഹുമാനത്തോടെ പുര സ്‌കാരം നിരസിച്ചത്. ഇതിന് പുറമേ എന്തുകൊണ്ട് അവര്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ പരിഗ ണിച്ചതെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ലെന്നും യെച്ചൂരി വ്യക്ത മാക്കി.