അല്‍ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതു ദിവസത്തില്‍ നിന്ന് പതിനഞ്ചായി കുറച്ചു
അബുദാബി : ആരോഗ്യ ആപായ അല്‍ ഹോസ്‌നില്‍ നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാല് ദിവസമായി കുറച്ചു. ജൂണ്‍ മാസം പതിനഞ്ച് മുതല്‍ പുതിയ നിര്‍ദ്ദേശം നടപ്പില്‍ വരും.
യുഎഇയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 1300 ആയിരുന്നു. ഈ വര്‍ഷമാദ്യം ജനുവരിയില്‍ മുവ്വായിരത്തോളം പ്രതിദിനം കേസുകള്‍ രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ അവസാനത്തോടെ നൂറില്‍ താഴെ പ്രതിദിന കേസുകള്‍ കുറഞ്ഞിരുന്നു.
കോവിഡ് 19 ന് എതിരെയുള്ള രണ്ട് വാക്‌സിനും ഒരു ബൂസ്റ്ററും എടുത്ത ശേഷം പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആകുന്നവര്‍ക്ക് നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി വീണ്ടും പതിനാല് ദിവസമായി കുറയ്ക്കുകയായിരുന്നു.
അടുത്തിടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വീണ്ടും ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാലായി കുറച്ചത്.
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ആയിരം കടന്നതിനു ശേഷമാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ അല്‍ ഹോസ്ന്‍ ആപിന്റെ ഗ്രീന്‍ പാസ് കാലാവധി പതിനാലായി കുറച്ചത്.
സ്‌കുളുകളില്‍ ഇത് ഈ മാസം ഇരുപത് മുതലാകും നടപ്പിലാകുക. സര്‍ക്കാര്‍ ഓഫീസുകളിലും പൊതു പരിപാടികളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.
ഷോപ്പിംഗ് മാളുകളിലും റസ്റ്റൊറന്റുകളിലും പ്രവേശിക്കുന്നതിന് വാലിഡിറ്റിയുള്ള ഗ്രീന്‍ പാസ് വേണം.
പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവു നല്‍കിയിട്ടുണ്ടെങ്കിലും നിര്‍ദിഷ്ട ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്, മാസ്‌ക് ധരിക്കാത്തവര്‍ക്ക് മുവ്വായിരം ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.