കോവിഡ് ചികിത്സ : ഇൻഷുറൻസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡ് 19 മഹാമാരിയുടെ ഭീതിയിലാണ് ലേകമെങ്ങും ജനങ്ങൾ. നാൽപ്പത് ലക്ഷത്തിലധികം പേർക്ക് രോഗം, രണ്ടര ലക്ഷത്തിലധികം പേർ മരിച്ചു. രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം പ്രതിദിനം വർധിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമമല്ല. ദുരന്ത സാഹചര്യങ്ങളിൽ തങ്ങൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൊലയാളി വൈറസിനെതിരെ കവറേജ് ലഭ്യമാക്കുമോയെന്ന സംശയവും ആശങ്കയും ഉയരുന്നുണ്ട്.
കോവിഡിന് പ്രത്യേക പോളിസികളും ആരംഭിച്ചുകഴിഞ്ഞു. കോവിഡ് ബാധിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് കവറേജ്, കാലാവധി, ക്ലെയിം ലഭിക്കാനെടുക്കുന്ന സമയം, തുക, നടപടികൾ തുടങ്ങിയ സംശയങ്ങൾ നിരവധി. സംശയങ്ങളും മറുപടികളും നോക്കാം.

സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസി കോവിഡ്  ബാധക്ക് കവറേജ് നൽകുമോ?

നൽകും. സാധാരണ ആരോഗ്യ ഇൻഷുറൻസ് സ്‌കീമുകൾ പ്രകാരം കോവിഡുമായി ബന്ധപ്പെട്ട് ക്ലെയിമുകൾ അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവല്പ്‌മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസിയുള്ള ഒരാൾക്ക് കോവിഡ് ബാധിച്ചാൽ തുക ക്ലെയിം ചെയ്യാം.

Also read:  ഉലകനായകന് പിറന്നാള്‍; ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

കോവിഡ് ബാധക്ക് നൽകുന്ന കവറേജിന്റെ പരിധി എത്രയാണ് ?

സ്ഥിരമായ ആരോഗ്യ ഇൻഷുറൻസ് പ്ലാനിന് കീഴിൽ മറ്റു അസുഖങ്ങൾക്ക് ലഭിക്കുന്ന കവറേജിന് സമാനമാണ് കോവിഡ് ബാധിക്കുമ്പോൾ ലഭിക്കുന്ന കവറേജും. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലേ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കൂ. ആശുപത്രിയിലായിരിക്കുന്ന സമയത്തെ ചികിത്സക്കുള്ള എല്ലാ ചെലവുകളും ഇൻഷുറൻസ് കവറേജിലുടെ ലഭിക്കും.  പുറമെ കോവിഡിന്റെ കാര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള മെഡിക്കൽ കാര്യങ്ങൾക്കുള്ള ചെലവും ഇൻഷുറൻസിൽ ഉൾപ്പെടും.  കോവിഡ് സാമ്പിൾ പരിശോധന, ഇടവിട്ടുള്ള രക്തസാമ്പിൾ പരിശോധന, എക്‌സ്‌റേ, ആംബുലൻസ് ചെലവ് എന്നിവയെല്ലാം ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുമ്പും ആശുപത്രിയിലെ ചികിത്സക്കുശേഷമുള്ള 30 ദിവസത്തിനും ഇടയിലായിരിക്കും ഇത് ബാധകമാകുക.

കോവിഡിനുവേണ്ടി പുതിയ പോളിസി എടുക്കാൻ കഴിയുമോ?

തീർച്ചയായും. കോവിഡിന് മാത്രമല്ല മറ്റു അസുഖങ്ങൾക്കും ഇൻഷുറൻസ് പോളിസി എപ്പോൾ വേണമെങ്കിലും എടുക്കാം. പോളിസി എടുക്കുന്നതിന് മുമ്പ് രണ്ടു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. കോവിഡ് ബാധിച്ചശേഷം ഒരു ഇൻഷുറൻസ് കമ്പനിയും പോളിസി നൽകില്ല. പോളിസി എടുക്കുന്നതിന് മുമ്പ് ഒരു രോഗവുമില്ലെന്ന് ഉറപ്പാക്കണം. പോളിസി വാങ്ങിയശേഷം 30 ദിവസത്തിന് ശേഷമേ കോവിഡ് ബാധക്ക് കവറേജ് ലഭിക്കൂ. സാധാരണ ആശുപത്രി ചികിത്സക്ക് പോളിസി വാങ്ങി 30 ദിവസത്തിനുശേഷവും സ്ഥിരം രോഗങ്ങൾക്ക് രണ്ടു മുതൽ നാലു വർഷം വരെയും കഴിഞ്ഞുമാണ് കമ്പനികൾ കവറേജ് നൽകുക. അപകട ഇൻഷുറൻസുകൾക്ക് ഇത് ബാധകമല്ല. അപകട ഇൻഷുറൻസ് എടുത്താൽ തൊട്ടുത്ത ദിവസം മുതൽ ക്ലെയിമിന് അർഹതയുണ്ടാകും.

Also read:  മലയാള സിനിമയിലെ പ്രതിഭാധനന്‍; നെടുമുടി വേണു വിടവാങ്ങി

കോവിഡിന് പോളിസി എടുത്ത് തൊട്ടടുത്ത ദിവസം മുതൽ കവറേജ് ലഭിക്കുമോ ?

ഇൻഷുറൻസ് കമ്പനികൾ കോവിഡിന് മാത്രമായി പ്രത്യേക പ്ലാനുകളോടെ കവറേജ് നൽകുന്നുണ്ട്. കോവിഡ് പോസിറ്റീവായാൽ പോളിസിലൂടെ ചികിത്സക്ക് ചെലവായ മുഴുവൻ തുകയും ലഭിക്കും. മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുന്നവർക്ക് കവറേജിന്റെ 50 ശതമാനവും ലഭിക്കും. പോളിസിയെടുത്ത് പത്തു മുതൽ 15 ദിവസത്തിനു ശേഷമായിരിക്കും കവറേജ് ലഭിക്കുക. ഐ.സി.ഐ.സി.ഐ ലോംബാർഡ്, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, ഫ്യൂച്ചർ ജനറലി തുടങ്ങിയ കമ്പനികൾ ഇത്തരം പോളിസികൾ നൽകുന്നുണ്ട്.

Also read:  സ്ത്രീകൾക്കെതിരായ അതിക്രമം പൊറുക്കാനാവാത്ത പാപം -നരേന്ദ്രമോദി

കോവിഡ് ചികിത്സക്കായി ചെലവാകുന്ന തുക എത്ര ?

പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ കോവിഡ് വൈറസ് ചികിത്സയുടെ ചെലവും വ്യത്യസ്തമായിരിക്കും. ആശുപത്രി, രോഗത്തിന്റെ വ്യാപ്തി, രോഗിയുടെ പ്രായം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ചെലവുകൾ മാറിവരാം. 30 മുതൽ 45 വയസു വരെയുള്ള ഒരാൾക്ക് സാധാരണ സ്വകാര്യ ആശുപത്രിയിൽ അഞ്ചു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ ചികിത്സ ചെലവ് വരും. രോഗിക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ ചെലവ് പത്തു മുതൽ 12 ലക്ഷം വരെയാകാം.

വിവരങ്ങൾക്ക് കടപ്പാട്
അമിത് ഛബ്ര
പോളിസി ബസാർഡോട്ട്‌കോം

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES