ഡൽഹി: രാജ്യത്താകമാനം അഭിമാനമായി മാറിയ പതിനായിരം കിടക്കകളുള്ള സർദാർ പട്ടേൽ കോവിഡ് കെയർ സെൻററിൽ 14 വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി . കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് രോഗികളാന്ന് പ്രതികൾ. ഒരാൾ സംഭവം മൊമ്പൈലിൽ റക്കോഡ് ചെയ്തു. ഇരുവരേയും സംഭവത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയേയും രണ്ട് പ്രതികളേയും കോവിഡ് ചികിത്സയ്ക്കായി വ്യത്യസ്ഥ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10000 കിടക്കകളുള്ള കോവിഡ് കെയർ സെൻററിൽ 250 രോഗികൾ മാത്രമേ ഉള്ളൂ. ശേഷിച്ച കിടക്കകൾ കാലിയായി കിടക്കുകയാണ്.
