സ്വകാര്യ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ഉണ്ട്.
മസ്‌കത്ത് 2020, 2021 വര്‍ഷങ്ങളിലെ ട്രാഫിക് ഫൈനുകള്‍ അടയ്ക്കാത്തവര്‍ക്കും, രജിസ്‌ട്രേഷന്‍ പുതുക്കലിന് സാധിക്കാത്തവര്‍ക്കും ഇളവ് നല്‍കി റോയല്‍ ഒമാന്‍ പോലീസ്.
2022 ജൂണ്‍ 2 മുതല്‍ 2022 ഡിസംബര്‍ 2 വരെയുള്ള കാലയളവിലാകും ഈ ഇളവ് ലഭിക്കുക.
2020, 2021 വര്‍ഷങ്ങളില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറുകളിലും ഡ്രൈവിംഗ് ലൈസന്‍സുകളിലും ലഭിച്ച എല്ലാ ട്രാഫിക് ഫൈനുകളും ഒഴിവാക്കും.
ഇതിനൊപ്പം ഇക്കാലയളവില്‍ വര്‍ഷാവര്‍ഷം പുതുക്കേണ്ട രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിയമാനുസൃതമായി പുതുക്കാത്തവര്‍ക്ക് പിഴയൊടുക്കാതെ ഡിസംബര്‍ രണ്ടുവരെ പുതുക്കാനുള്ള അവസരവും ലഭിക്കും.
പിഴയൊടുക്കാത്തവര്‍ക്ക് അധിക പിഴ ചുമത്തുന്നതും ഇക്കാലയളവില്‍ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഇളവിനുള്ള കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ ഉത്തരവ് മൂലം പ്രവാസികളടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഒമാന്‍ സുല്‍ത്താന്‍ ഹെയ്താം ബിന്‍ താരികിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ ഉത്തരവ് ഇറക്കുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.












