സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാനിരക്ക് കുറക്കുന്നതില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും ഇതില്‍ എന്തെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അടുത്തമാസം നാലിന് മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാനിരക്ക് കുറക്കുന്നതില്‍ പൊതു താ ല്‍പ്പര്യമുണ്ടെന്നും ഇതില്‍ എന്തെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അടുത്തമാസം നാലിന് മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് അതിജീവിക്കാന്‍ വേ ഗം കഴിഞ്ഞു, എന്നാല്‍ സ്വകാര്യ ആശുപത്രി ബില്ലിനെ അതിജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്ന കോവിഡ് രോഗിയുടെ അനുഭവവും ഉത്തരവില്‍ കോടതി പരമര്‍ശിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മനസിന് അലട്ടുന്നുവെന്നും കേരളത്തില്‍ സ്ഥിതി അതീവ ഗുരുതര മാ ണെന്നും കോവിഡ് രോഗിയുടെ അനുഭവം ചൂണ്ടികാട്ടി കോടതി പറഞ്ഞു.
അതെസമയം ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ ക്കുള്ള ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് രോഗികള്‍ക്ക് സ്വ കാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ ക്കാരിന് ഇക്കാ ര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്നും ആശുപത്രികളുമായി ആലോ ചിച്ച് അറിയി ക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.