കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേ ശി വിനീതാണ് അറസ്റ്റിലായത്. ടിക് ടോക്, റീല്‍സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി മാ റിയ ആളാണ് വിനീത്
തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക്ടോക് താരം അറസ്റ്റി ല്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്.ടിക് ടോക്, റീല്‍സ് തുടങ്ങിയ സാമൂഹ്യ മാധ്യ മങ്ങളിലൂടെ താരമായി മാറിയ ആളാണ് വിനീത്.
കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ടാണ് വിനീത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു വെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെ യ്യുകയായിരുന്നു. ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായിട്ടാണ് പൊലീസ് വ്യക്തമാ ക്കുന്നത്.
പലസ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്വകാര്യ ചാ റ്റുകള്‍ അടക്കം റെക്കോര്‍ഡ് ചെയ്ത് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരു ന്നതായി പൊലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, വിലപേശല്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാള്‍ക്ക് നിലവില്‍ ജോലിയൊന്നും ഇല്ല. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്. നേരത്തെ തന്നെ വിനീതി നെതിരെ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണത്തിനും കിളിമാനൂര്‍ പൊലീസ് സ്റ്റേഷ നില്‍ അടിപിടി കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ച് കൂടുതല്‍ അന്വേഷണം നട ത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേ കിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കു ന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയി ട്ടുണ്ട്.കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാ ള്‍ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പൊലീസില്‍ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പൊലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാള്‍ ആളുകളെ ആകര്‍ഷിച്ചി രുന്ന ത്.