ചെന്നൈ :സംസ്്ഥാന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നും ഖുശ്ബു പറഞ്ഞു. ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണെന്നും ഖുശ്ബു തുറന്നടിച്ചു. കോണ്‍ഗ്രസിലേത് കുടുംബ രാഷ്ട്രീയമാണെന്നും വിജയ സാധ്യതയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കാറില്ലെന്നും ഖുശ്ബു വിമര്‍ശിച്ചു. വനിത സ്ഥാനാര്‍ഥികളെ രാഹുല്‍ ഗാന്ധി പരിഗണിക്കില്ല. രാഹുല്‍ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ പ്രസംഗങ്ങള്‍ പൊള്ളത്തരമാണെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 17 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ബിജെ പിയിലെത്തിയ നടി ഖുശ്ബു തൗസന്റ് ലൈറ്റ്‌സില്‍ നിന്ന് ജനവിധി തേടും. കെ.അണ്ണാമലൈ ഐപിഎസ് അര്‍വാകു റിച്ചിയിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍ ധാരാപുരത്തും മത്സരിക്കും. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും ജനവിധി തേടും.
എഐഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിലാണ് ബിജെപി തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. 178 സീറ്റുകളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി കളാണ് മത്സരിക്കുന്നത്. ബിജെപി 20 സീറ്റുകളിലും പിഎംകെ 23 സീറ്റുകളിലും സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും. മുന്‍ എംഎല്‍എമാരായ എച്ച്.രാജ കാരൈക്കുടിയില്‍ നിന്നും ഡോ.പി.ശരവണന്‍ മധുരൈ നോര്‍ത്തില്‍ നിന്നും മത്സരിക്കും.