മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍(72) അന്തരിച്ചു. വട്ടപ്പാറ എസ്‌യുടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം- തിരുവനന്തപുരം യാത്രക്കിടെ യാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്ര സിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍(72) അന്തരിച്ചു. വട്ടപ്പാറ എസ്‌യുടി മെഡിക്കല്‍ കോ ളേജ് ആശുപ ത്രിയിലായിരുന്നു അന്ത്യം. കൊല്ലം- തിരുവനന്തപുരം യാത്രക്കിടെയാണ് അദ്ദേഹ ത്തിന് ഹൃദയാഘാതം സംഭവിച്ചത്.
2001ല്‍ ചടയമംഗലത്തു നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തിരുവിതാംകൂര്‍ ദേവ സ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു.ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായും അദ്ദേഹം സേ വനമനുഷ്ഠി ച്ചു.
ആര്‍.കൃഷ്ണന്‍ നായരുടെയും ജെ. മീനാക്ഷി അമ്മയുടെയും മകനായി 1949 സെപ്റ്റംബര്‍ 20ന് പ്രയാ റിലായിരുന്നു ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊല്ലം എസ്എന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കെഎസ്യു ജില്ലാ കണ്‍വീനര്‍,യൂത്ത് കോണ്‍ ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ മില്‍ക്ക് സപ്ലൈസ് യൂണിയന്‍ പ്രസിഡന്റാ യും പ്രവര്‍ത്തിച്ചു.
കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, പ്രിമോ പൈപ്പ് ഫാക്ട റി ഡയറക്ടര്‍ ബോര്‍ഡ് അംഗം,സംസ്ഥാന കയര്‍ വികസന ബോര്‍ഡ് അംഗം, മില്‍മയുടെ തുടക്കം മുതല്‍ 2000 വരെ ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ ഡയറി അസോസിയേഷന്‍, ദേശീയ ക്ഷീര വികസന ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്