സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസ ക്കുട്ടി ടീച്ചര്‍ പറഞ്ഞു
കല്‍പ്പറ്റ : വയനാട്ടില്‍നിന്നുള്ള എഐസിസി അംഗവും കെപിസിസി വൈസ് പ്രസിഡന്റുമായ കെ.സി റോസക്കുട്ടി ടീച്ചര്‍ രാജിവെച്ചു. ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ഇനിയും തുടരാന്‍ കഴിയില്ല. ഹൈക്കമാന്‍ഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസ ക്കുട്ടി ടീച്ചര്‍ പറഞ്ഞു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി നേരത്തെ റോസക്കുട്ടി ടീച്ചര്‍ രംഗത്തുവന്നിരുന്നു.
ഒന്‍പതാം കേരള നിയമ സഭയിലെ സുല്‍ത്താന്‍ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു. 2012 ഏപ്രില്‍ മുതല്‍ വനിത കമ്മീഷന്‍ അധ്യ ക്ഷയായി പ്രവ ര്‍ത്തിച്ചിരുന്നു.നാലു വര്‍ഷം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു.