കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായതായി പ്രശാന്ത് പറഞ്ഞു. ഒരു ഉപാധിയു മില്ലാതെയാണ് സി.പി.എമ്മിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ കെ. പി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.എമ്മില്‍.എ.കെ.ജി സെന്ററിലെത്തി പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനില്‍ നിന്നാണ് പ്രശാന്ത് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായതായി പ്രശാന്ത് പറഞ്ഞു. ഒരു ഉപാധിയു മില്ലാതെയാണ് സി.പി.എമ്മിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്.പ്രശാന്ത്. കെ സി വേണു ഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍ പാലോട് രവിക്കുമെതിരെ ഗുരുത ര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രശാന്ത് പാര്‍ട്ടി വിട്ടത്.











