പ്രതിപക്ഷ നേതാവായി അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മക സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്, പ്രതിപക്ഷ നേതാവായി അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് അഭിനന്ദനം അറിയിച്ച് ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രിയുടെ കുറിപ്പ്. പ്രതി പക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് വി ഡി സതീശന്‍ എക്കാലത്തും കാഴ്ചവെ ച്ചിട്ടു ള്ളത്. അതുകൊണ്ട് തന്നെ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യതയെന്നും മുഖ്യ മന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി അ റിയിച്ചു.
അതെസമയം രമേശ് ചെന്നിത്തലയെ താനും കൂടി വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ മുന്‍ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയില്‍ എന്റെ വിലയിരുത്തല്‍ കൂടി വേണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് :
പ്രതിപക്ഷ നേതാവായി അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് അഭിനന്ദനം.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ശനിയാഴ്ച രാവിലെയാണ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്. യുവനേ താക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുണമെന്ന് അവസാനിമിഷം വരെ കേന്ദ്ര നേതൃ ത്വത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
എന്നാല്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ സതീശന് ഉണ്ടായിരുന്നു. ചെന്നിത്തലക്ക് വേണ്ടി ഉമ്മന്‍ചാ ണ്ടി നിലപാട് ഉറപ്പിച്ചതോടെ, ഇത് മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിന് ഉണ്ടായി രുന്നെങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.