സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാര ണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലം: കൊല്ലത്ത് പോക്സോ കേസ് പ്രതിയായിരുന്ന യുവാവ് വെട്ടേറ്റ് മരിച്ചു. തെന്മല സ്വദേശി അ രുണ്‍ (32)ആണ് മരിച്ചത്. രാത്രി 9 മണിയോ ടെ തെന്മല ബിവറേജസിന് സമീപത്ത് വച്ച് കാറിലെ ത്തിയ സംഘമാണ് അരുണിനെ അക്രമിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളെ ചൊ ല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാര ണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആര്യങ്കാവ് സ്വദേശി വിപിന്‍ രാജ്, ഒപ്പമുണ്ടായിരുന്ന ശ്യം എന്നിവരെയാണ് തെന്മല പൊലീസ് കസ്റ്റ ഡിയിലെടുത്തത്. സംഘട്ടനത്തിനിടെ പരുക്കേ റ്റ വിപിന്‍ രാജിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.