സുധീർ നാഥ്
2020 നവംബർ അവസാനത്തോടെ കൂടി കോവിഡ് വാക്സിനായ “കോവിഡ് ഷീൽഡ് ” വിപണിയിലെത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. സി. നമ്പ്യാർ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ വെമ്പ് മീറ്റിംഗിലാണ് പി.സി. നമ്പ്യാർ കൊറോണ വാക്സിൻ പരീക്ഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പങ്കുവെച്ചത്.
സാധാരണഗതിയിൽ ഒരു പ്രതിരോധ വാക്സിൻ നിർമ്മിക്കുന്നതിന് ആറു മുതൽ ഏഴു വർഷം വരെയാണ് സാധാരണ എടുക്കാറ്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് മാനദണ്ഡങ്ങൾക്ക് ഒരു ഇളവു വരുത്തിയിരിക്കുകയാണ്. ഒരു രോഗത്തിന്റെ രോഗാണുവിനെ എടുത്ത് ജനിറ്റിക്സ് എടുക്കും. അതിന്റെ സ്ട്രക്ച്ചർ പഠിച്ച്, അതിന്റെ പ്രോട്ടീൻ വേർതിരിച്ച്, കൊരങ്ങൻമാരിലും വെള്ള എലികളിലും പരീക്ഷിക്കും. ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾക്ക് വർഷങ്ങളെടുക്കുമെന്ന് പി.സി നമ്പ്യാർ പറഞ്ഞു.
കൊറോണ എന്നുള്ളത് ഒരു പുത്തൻ രോഗാണുവാണ്. കൊറോണ വൈറസിന്റെ മാറിമാറി വരുന്ന സ്വഭാവത്തെ മനസ്സിലാക്കി ഓക്സ്ഫോർഡ് സർവകലാശാല പഠനം നടത്തി കഴിഞ്ഞു. കൊറോണ വൈറസിന്റെ എല്ലാ പാർശ്വ വശങ്ങളും പഠന വിഷയമാക്കി കഴിഞ്ഞു. കൊറോണ വൈറസിനെ നിർജീവം ആകുവാനുള്ള പ്രോട്ടീനുകൾ വളരെ വേഗതയിൽ കണ്ടെത്തുവാൻ ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് സാധിച്ചു. കോവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണം മൃഗങ്ങളിൽ നടത്തിക്കഴിഞ്ഞു. പരീക്ഷണത്തിന് ആദ്യഘട്ടമെന്ന നിലയിൽ നൂറിൽ താഴെയുള്ള മനുഷ്യരിൽ വാക്സിനുകൾ പരീക്ഷിക്കപ്പെട്ടു. വാക്സിനുകൾ നൽകിയ വ്യക്തികളിൽ പാർശ്വഫലങ്ങൾ ഇല്ല എന്ന് ഓക്സ്ഫോർഡ് സർവകലാശാല കണ്ടെത്തിക്കഴിഞ്ഞു.
ഇതിൻറെ രണ്ടാംഘട്ടം എന്നുള്ള നിലയിൽ ആയിരത്തിൽ താഴെയുള്ള മനുഷ്യരിൽ പരീക്ഷണം നടത്തി. പാർശ്വഫലങ്ങളൊന്നും ഇല്ല എന്ന് വ്യക്തമായ പഠനം നടത്തി കഴിഞ്ഞു. 80 ശതമാനത്തിലേറെ രോഗമുക്തി വരികയും, പാർശ്വ ഫലങ്ങളില്ലെന്ന് കണ്ടെത്തിയതിനു ശേഷം അത് പബ്ലിക് ഡോക്കുമെന്റാക്കി മാറ്റുകയായിരുന്നു. ഇതിന്ശേഷമാണ് ആണ് ഓക്സ്ഫോർഡ് സർവ്വകലാശാലയും, സിറം ഇൻസ്റ്റിറ്റ്യൂട്ടും ഒരു കരാറിൽ ഒപ്പിട്ടത്.
ആസ്ട്രോ സിനിക്ക എന്ന കമ്പനിയാണ് ഓക്സ്ഫോർഡ് സർവ്വകലാശാലയ്ക്ക് പരീക്ഷണത്തിനുള്ള ഫണ്ടിങ്ങ് നടത്തിയത്. ഓക്സ്ഫോർഡ് സർവകലാശാലയുമായി നേരിട്ട് കരാർ പാടില്ല എന്ന് ആസ്ട്രോ സിനിക്ക പറഞ്ഞത് പ്രകാരം സിറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രോ കമ്പനിയുമായി കരാറിലേർപ്പെട്ടു. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ സീഡ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാങ്ങുകയും മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നേരിട്ട് പോകുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ജൂലൈ 31 ന് കേദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. അയ്യായിരത്തോളം മനുഷ്യരിൽ ആണ് ഈ വാക്സിൻ ഇപ്പോൾ പരീക്ഷണം നടത്തി തുടങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് മാസം ഇരുപതാം തീയതിയോടു കൂടി അയ്യായിരത്തോളം പേരിൽ ഈ പരീക്ഷണ മരുന്ന് നൽകുവാൻ സാധിക്കും.
42 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഒരു വാക്സിൻ പരീക്ഷണത്തിന് നൽകിയാൽ എടുക്കേണ്ട സമയം. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഇത് 42 ദിവസം പോരാ 58 ദിവസം എടുക്കണം എന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണയുടെ വ്യാപനം അതിവേഗം ഇന്ത്യയിൽ പോകുന്നതായാണ് റിപ്പോർട്ട്. വാക്സിൻ നൽക്കുന്നത് ഓഗസ്റ്റ് 20ന് അവസാനിച്ചാൽ 15 ദിവസത്തിനു ശേഷം എടുക്കുന്ന ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 58 ദിവസം എന്നുള്ളത് വെട്ടിച്ചുരുക്കുവാനുള്ള സാധ്യതയും മുന്നിൽ കാണുന്നതായി പി സി നമ്പ്യാർ പറഞ്ഞു. വാക്സിന് അംഗീകാരം നൽകുന്നത് എത്രമാത്രം വൈകുന്നുവോ, കൊറോണ വ്യാപനം കൂടുന്നത് ഒരു പ്രതിസന്ധിയാക്കും. അത് കൊണ്ടാണ് പരീക്ഷണ ദിവസം വെട്ടി ചുരുക്കുന്ന തീരുമാനം സർക്കാർ എടുക്കുവാനുള്ള സാധ്യത നമ്പ്യാർ കാണുന്നത്.
കേന്ദ്ര സർക്കാരിൻറെ അനുമതിക്ക് കാത്തുനിൽക്കാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിനുകൾ നിർമ്മാണം തുടങ്ങി കഴിഞ്ഞു. കൊറോണയുടെ വ്യാപകമായ വ്യാപനം പരിഗണിച്ചാണ് ഇങ്ങനെയൊരു റിസ്ക് എടുത്തതെന്ന് നമ്പ്യാർ പറഞ്ഞു. അനുമതി ലഭിച്ചാൽ ഉടനെ തന്നെ വാക്സിനുകൾ വിപണിയിലിറക്കുന്ന അതിനു വേണ്ടിയാണ് ഇങ്ങനെയൊരു നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ ലോകത്തിന്റെ പല ഭാഗങ്ങളിലും മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടത്തി റിപ്പോർട്ടും കിട്ടി. ഡെന്മാർക്ക്, യുകെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ പരീക്ഷണമാണ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കപെട്ടിരിക്കുന്നത്. ഇത് കൂടി കേന്ദ്രസർക്കാർ പരിഗണിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.
ഇത് കൂടാതെ കോവിഡിനെ പ്രതിരോധ വാക്സിനായി ലോകത്തിലെ 35 കമ്പനികൾ പരീക്ഷണം നടത്തുന്നുണ്ട്. പ്രതിരോധ വാക്സിനാണ് ഇപ്പോൾ തിരക്കിട്ട് പരീക്ഷണം നടത്തുന്നത്. ഓക്സ്ഫോഡ് സർവ്വകലാശാലയിലെ കൂടാതെ മറ്റ് മൂന്ന് കമ്പനികളുടെ വാക്സിനുകളും സിറം ഇൻസ്റ്റിറ്റ്യൂഴിൽ പരീക്ഷണം പുരോഗമിക്കുന്നുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ സ്വന്തമായി കൊറോന്ന വൈറസിനെതിരെ ചികിത്സിക്കാനുള്ള വാക്സിൻ 2021 ജൂലൈ മാസത്തോടെ വിപണിയിലെത്തും.