ദുരൂഹസാഹചര്യത്തില്‍ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിനി അഷ്ടമി അജിത്ത് കുമാര്‍(25)ആണ് മരിച്ചത്. ഈ വര്‍ഷം ആദ്യമാണ് അഷ്ടമി അഭി ഭാഷകയായി പ്രവര്‍ത്തനം ആരംഭിച്ചത്.
കൊല്ലം : ദുരൂഹസാഹചര്യത്തില്‍ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാ രക്കര സ്വദേശിനി അഷ്ടമി അജിത്ത് കുമാര്‍(25)ആണ് മരിച്ചത്. ഈ വര്‍ ഷം ആദ്യമാണ് അഷ്ടമി അ ഭിഭാഷകയായി പ്രവര്‍ത്തനം ആരംഭിച്ചത്.സംഭവ ദിവസം അഷ്ടമി വീട്ടില്‍ തനിച്ചായിരുന്നു. ഇന്ന ലെ വൈകുന്നേരം വീട്ടുകാര്‍ എത്തിയപ്പോഴാണ് അഷ്ടമിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയി ല്‍ കണ്ടെത്തിയത്.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ അഷ്ടമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവ ന്‍ രക്ഷിക്കാനായില്ല. അതേസമയം അഷ്ടമിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസ് അ ന്വേഷണം ആരംഭിച്ചു. അഷ്ടമി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് വിശദമായി പരി ശോധിച്ച് വരികയാണ്. അഷ്ടമിയുടെ മരണത്തില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.