ഇടക്കൊച്ചി ചാലേപ്പറമ്പില്‍ ലോറന്‍സ് വര്‍ഗീസ് എന്നയാളാണ് മരിച്ചത്. കൊച്ചി തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്
കൊച്ചി :സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി കൊ ച്ചുപള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ഇടക്കൊച്ചി ചാലേപ്പറമ്പില്‍ ലോ റന്‍സ് വര്‍ഗീസ് എന്നയാളാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റിരുന്ന ലോറന്‍സിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലോറന്‍സ് റോഡിനു സമീപം നില്‍ക്കുമ്പോഴാ ണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഷാന എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. കഴിഞ്ഞ ദിവസമാണ് ലോറന്‍സ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.