മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരി ച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോ ടെയായിരുന്നു അപകടം
കൊച്ചി : മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നു മണി യോടെയായിരുന്നു അപകടം.
നൂക്ലിയസ് മാളിനു സമീപമുള്ള പഴയ വീട്‌പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം. പൊളിക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് ഇരു വരും.
ഏകദേശം അരമണിക്കൂറിലേറെ കഴിഞ്ഞാണ് ഇരുവരേയും പുറത്തെടുക്കാനായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് തൊ ഴിലാളികളെ പുറത്തെടുത്തത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമായിരുന്നു. സമീപത്തെ ആശു പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.