കൊച്ചി മെട്രോ പാളത്തിലെ തൂണിന്റെ അടിത്തറ ചെറിയ തോതില്‍ ഇടിഞ്ഞുതാഴ്ന്നതാ യി കണ്ടെത്തല്‍. പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയിലാണ് വ്യതിയാനം വന്നിട്ടുള്ളതെന്ന് കണ്ടെത്തിയത്
കൊച്ചി: കൊച്ചി മെട്രോ പാളത്തിലെ തൂണിന്റെ അടിത്തറ ചെറിയ തോതില്‍ ഇടിഞ്ഞുതാഴ്ന്നതായി കണ്ടെ ത്തല്‍. പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347-ാം നമ്പര്‍ തൂണിന്റെ അടിത്തറയിലാണ് വ്യതിയാ നം വന്നിട്ടുള്ളതെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെട്രോ പാളത്തിന്റെ അലൈന്‍മെന്റില്‍ വ്യത്യാസം ഉണ്ടായതായും കണ്ടെത്തി.
തൂണിന്റെ അടിത്തറ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണോ പാളത്തിന്റെ അ ലൈന്‍മെന്റില്‍ വ്യത്യാസത്തിന് കാരണയായതെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ തൂണിനു ചെരി വുണ്ടെങ്കില്‍ കാര്യം ഗുരുതരമാകും. അതേസമയം, തൂണിന്റെ ചെരിവ് ആണെങ്കില്‍ പോലും അതു പരി ഹരിക്കാന്‍ കഴിയുമെന്ന് എന്‍ജിനീയര്‍ മാര്‍ അഭിപ്രായപ്പെട്ടു. പാളം ഉറപ്പിച്ചിരിക്കുന്ന ബു ഷുകളിലെ തേ യ്മാനം മൂലവും ചെരിവുണ്ടാകാം. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്നം തീരും. പ്രശ്നത്തിന്റെ യഥാ ര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ട്.
തൂണിന്റെ അടിത്തറ പരിശോധന തുടങ്ങി
പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തും (വയഡക്ട്) ട്രാക്കി നും ഇടയില്‍ ചെറിയൊരു വിടവു ശ്രദ്ധയി ല്‍പ്പെട്ടു. അത് പരി ശോധിച്ചു വരികയാണ്. മുകള്‍ ഭാഗത്തെ പരിശോധന കഴി ഞ്ഞു. താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തും. അതി നു വേണ്ടിയാണു തൂണിനോടു ചേര്‍ന്നു കുഴിയെടുത്തിരിക്കുക യാണ്. തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. ട്രാക്കിലെ ചെരിവ് തൂണി ന്റെ പ്രശ്‌നം മൂലമാ ണെങ്കില്‍ ചുരുങ്ങിയത് 6 മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെ ട്രോ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കാം.
അതേസമയം ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് കെ എംആര്‍എല്‍ വ്യക്തമാക്കി.മെട്രോ സര്‍ വീസിനെ ഇതു ബാധി ക്കില്ല. പരിശോധന പൂര്‍ത്തിയാവും വരെ പത്തടിപ്പാലം ഭാഗത്തു ട്രെയിനുകള്‍ക്ക് വേഗം കുറച്ചിട്ടുണ്ടെന്നും കെഎംആര്‍എല്‍ അറിയിച്ചു. പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാര ണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ട്.