സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന് ദേവിനെതിരെ കെ കെ രമ പരാതി നല്‍കിയത്. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെ തിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന് കെകെ രമ ആ രോപിച്ചു.
തിരുവനന്തപുരം: സച്ചിന് ദേവ് എംഎല്‍എയ്ക്ക് എതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്കി കെ കെ രമ. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന് ദേവിനെതിരെ കെ കെ രമ പരാതി നല്‍കിയത്. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന് കെ കെ രമ ആരോപിച്ചു.
നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ കൈക്ക് പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെ ന്നുമാണ് പരാതി. സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെകെ രമ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു എംഎല്‍എ മറ്റൊരു എംഎല്എക്കെ തിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത്.
തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാര ണം നടത്തുകയാണ് ചെയ്യുന്നതെന്ന് കെകെ രമ ആരോപിച്ചു. ജന റല്‍ ആശുപത്രിയില്‍ ആണ് താന്‍ ചികിത്സ തേടിയത്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കെകെ രമ ആരോപിച്ചു.












