കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകിട്ട് അറസ്റ്റിലായത്
പഴയങ്ങാടി : കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേ ശനാണ് (48) ശനിയാഴ്ച വൈകിട്ട് അ റസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സംബന്ധി ച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശ രത്ത് കണ്ണൂര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ട് ശരത്തിന് നല്‍കുകയും തുടര്‍ന്ന് എഎസ്‌ഐക്ക് കൈമാറുമ്പോള്‍ പിടികൂടുകയുമായിരുന്നു. വേഷം മാറിയെത്തിയാണ് വിജിലന്‍സ് സം ഘം രമേശനെ പിടികൂടിയത്.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സിഐമാരായ ഷാജി പട്ടേരി, പി സുനില്‍ കു മാര്‍, എസ്ഐമാരായ കെ പി പങ്കജാക്ഷന്‍, കെ ജഗദീഷ്, എഎസ്‌ഐ എന്‍ വി രമേശന്‍, പി പി നികേ ഷ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ഇ കെ രാജു, ഇ വി ജയശ്രീ, സുഗേഷ് എന്നിവരടങ്ങിയ സം ഘമാണ് പ്രതിയെ പിടികൂടിയത്.