സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തിയത്.
ജിദ്ദ : കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി.
കോഴിക്കോട് നിന്നും പുറപ്പെട്ട സംഘത്തിലെ അമ്പതു പേരാണ് ജിദ്ദയിലെത്തിയത്. 35 സ്ത്രീകളും 15 പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
തീര്‍ത്ഥാടകരെ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ പ്രതിനിധികള്‍ സ്വീകരിച്ചു. ഇവര്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി മക്കയിലെത്തി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീര്‍ത്ഥാടകര്‍ മദീനയിലാണ് എത്തുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘം മക്കയില്‍ എത്തുന്നത്. കോവിഡ് മൂലം രണ്ട് തീര്‍ത്ഥാടന കാലത്തും തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനായിരുന്നില്ല,