104 മുതല്‍ 120 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാടുഡേ ആക്‌സിസ് മൈഇന്ത്യ പോള്‍ സര്‍വേ. റിപ്പബ്ലിക് സി.എന്‍..എക്സ് എക്സിറ്റ് പോള്‍ സര്‍വേ പ്രകാരം എല്‍.ഡി.എഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം.
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രഖ്യാപിച്ച് വിവിധ അഭിപ്രായ സര്‍വേഫലങ്ങള്‍. 104 മുതല്‍ 120 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാടുഡേ ആക്‌സിസ് മൈഇന്ത്യ പോള്‍ സര്‍വേയില്‍ പറയുന്നത്. 20 മുതല്‍ 36 സീറ്റില്‍ യു.ഡി.എഫ് ഒതുങ്ങുമെന്നും ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെ നേടുമെന്നുമാണ് സര്‍വേ ഫലം.
അതേസമയം റിപ്പബ്ലിക് സി.എന്‍..എക്സ് എക്സിറ്റ് പോള്‍ സര്‍വേ പ്രകാരം കേരളത്തില്‍ എല്‍.ഡി. എഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും എന്നാണ് പ്രവചനം.യു.ഡി.എഫ് 58 മുതല്‍ 64 സീറ്റ് ലഭിക്കുമെന്നും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വേയില്‍ പറയുന്നു.
പോള്‍ ഡയറി, എന്‍.ഡി.ടി.വി സര്‍വേയിലും ഇടത് ഭരണം ഉറപ്പ് പറയുന്നു. എന്‍.ഡി.ടി.വി സര്‍വേ യില്‍ എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കും. യു.ഡി.എഫിന് 62 ഉം എന്‍.ഡി.എ 2 ഉം സീറ്റ് ലഭിക്കും. പോള്‍ ഡയറി സര്‍വേയില്‍ എല്‍.ഡി.എഫ് 77-87, യു.ഡി.എഫ് – 51-61 , എന്‍.ഡി.എ 2-3 എന്നിങ്ങ നെയാണ് പ്രവചനം.
അതേസമയം, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സി വോട്ടര്‍ സര്‍വേഫലം പറയുന്നത്. 152-164 വരെ സീറ്റുകള്‍ നേടി മമതാ ബാനര്‍ജിയും അധികാര ത്തില്‍ തുടരുമെന്നാണ് സര്‍വേ പറയുന്നത്.
തമിഴ്‌നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്‌ളിക് സര്‍വേഫലം പറയുന്നത്. 160-170 വരെ സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു.