റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു അഡൽറ്റ്, മെഡിക്കൽ, നിയോനാറ്റൽ ഐസിയു, നെർവ്സ്, എൻഐസിയു, ഓപ്പറേറ്റിങ് റൂം (OR), ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, പീഡിയാട്രിക് ഓങ്കോളജി, പിഐസിയു, സർജിക്കൽ സ്പെഷ്യാലിറ്റികളിലാണ് അവസരം.
നഴ്സിങിൽ ബിരുദമോ പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 4 ന് രാവിലെ 10 മണിക്കുള്ളിൽ അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ മുമാരിസ് (Mumaris) പ്ലസ് സേവനത്തിലൂടെ പ്രഫഷനൽ ക്ലാസ്സിഫിക്കേഷൻ നേടിയിരിക്കണം. അപേക്ഷകർ മുൻപ് എസ്എഎംആർ പോർട്ടലിൽ റജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോർട്ടും ഉണ്ടായിരിക്കണം. അഭിമുഖസമയത്ത് പാസ്സ്പോർട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.