കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന അവകാശ വാദം തിരുത്തി മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രി പ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്.’മൂന്ന് യുവതി കളുടെ ജീവിതം ഇല്ലാ തായ കഥ’ എന്നാണ് ട്രെയ്ലറിന് പുതിയ ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ട്രെയിലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി നിര്‍മാ താക്കള്‍.കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന അവകാശവാദം തിരു ത്തി മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്.’മൂന്ന് യുവതി കളുടെ ജീവിതം ഇല്ലാതായ കഥ’ എന്നാണ് ട്രെയ്ലറിന് പുതിയ ഡിസ് ക്രിപ്ഷനില്‍ നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ ക്കുന്നുവെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ നേര ത്തേ പറഞ്ഞിരുന്നു. 32,000 പേ രെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും ഏഴ് വര്‍ഷം ഇതിനെക്കുറിച്ച് ഗവേഷ ണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും സുദീപ്‌തോ സെന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ സമയം തന്നെയാണ് 32,000 പേര്‍ എന്നത് മൂന്ന് പേര്‍ എന്നാക്കി ഡിസ്‌ക്രിപ്ഷനില്‍ മാറ്റം വരുത്തി യിരിക്കുന്നത്.
അതേസമയം, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേരള സ്റ്റോറി ചിത്രത്തിന് സെന്‍സര്‍ ബോ ര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയിരി ക്കുന്നത്. ചിത്രത്തില്‍ സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേ ശിച്ചിട്ടുണ്ട്.
ഭീകരവാദികള്‍ക്ക് പാകിസ്താന്‍ വഴി അമേരിക്കയും ധനസഹായം നല്‍കുന്നുവെന്ന സംഭാഷണം, കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടി ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന സംഭാഷണം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദികളാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ എന്ന വാക്ക് എന്ന് നീക്കം ചെ യ്യണം, ചിത്രത്തിന്റെ അവസാനം ഭീകരവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴി വാക്കണം തുടങ്ങിയ മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.