കേരള ഫുട്ബോള്‍ ടീം മുന്‍ നായകന്‍ എം ഒ ജോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
കൊച്ചി: കേരള ഫുട്ബോള്‍ ടീം മുന്‍ നായകന്‍ എം ഒ ജോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധ ക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാ ര്യ ആശുപത്രിയില്‍ ചികിത്സ യിലിരിക്കെയായിരുന്നു അന്ത്യം. കേരളത്തിന് വേണ്ടി ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിയ 1973ലെ ടീം അഗമായിരുന്നു.
മൂന്നു തവണ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞ ജോസ് മികച്ച പ്രതിരോധ നിര ക്കാരനായിരുന്നു. എഫ്എസിടിയിലൂടെ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നുവന്ന ജോസ് ജൂനിയര്‍ തല ത്തിലേ ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.തൃശൂര്‍ ചാലക്കുടി സ്വദേശിയാണ്.