ഏഴാം കീരിടം നേടിയ കേരളടീമിന്
ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടെ ആവേശം ഇരട്ടിയാക്കി പാരിതോഷികം
ദുബായ് : കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമംഗങ്ങള്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എംഡിയുമായ ഡോ ഷംസീര്‍ വലലില്‍.
ഫൈനലില്‍ ബംഗാളിനെ തോല്‍പ്പിച്ച് ചരിത്രത്തിലെ ഏഴാം കിരീടമാണ് കേരളം നേടിയത്.
കേരളം ഫൈനലില്‍ എത്തിയതിനെ തുടര്‍ന്നാണ് കിരീടം നേടാനുള്ള പ്രോത്സാഹനമായി ഡോ ഷംസീര്‍ വയലില്‍ ചാമ്പ്യന്‍മാരായാല്‍ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചത്.
കേരളം കലാശക്കളിക്ക് ഇറങ്ങുമ്പോള്‍ ആരാധകര്‍ ആവേശക്കൊടുമുടിയിലായിരുന്നു.
ആരാധാകരുടെ വലിയ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയര്‍ന്ന കേരള ടീം ബംഗാളിനെ ഫൈനലില്‍ തറപ്പറ്റിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. കലാശക്കളിയിലും കരുത്തരായ ബംഗാളിനെ പരാജയപ്പെടുത്താന്‍ കേരള ടീമിനായി.
സംസ്ഥാനത്തെ ഫുട്‌ബോള്‍ മേഖലയ്ക്ക് ആവേശം പകരുന്നതാണ് സന്തോഷ് ട്രോഫിയിലെ പ്രകടനമെന്ന് ഡോ ഷംസീര്‍ വയലില്‍ പറഞ്ഞു.
നേരത്തേ, മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷിന് ഒരു കോടി സമ്മാനിച്ച് ഡോ ഷംസീര്‍ വയലില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയതിനാണ് സമ്മാനം.