സംസ്ഥാനം നേരിടുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി 4.75 ലക്ഷം ഡോസ് വാക്‌സിനാണ് കേന്ദ്രം തിരുവനന്തപുരത്തെ ത്തിച്ചത്
തിരുവനന്തപുരം: വാക്‌സീന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ വാക്‌സിനെത്തിച്ചു. സംസ്ഥാനം നേരിടുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി 4.75 ലക്ഷം ഡോസ് വാക്‌സിനാണ് കേന്ദ്രം തിരുവനന്തപുരത്തെത്തിച്ചത്. തിരുവനന്തപുരത്തെത്തിച്ച കൊവിഷീല്‍ഡ് വാക്സീന്‍ നാളെ എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് കൈമാറും.
സംസ്ഥാനത്തെ ആകെ വാക്‌സിന്‍ സ്റ്റോക്ക് രണ്ട് ലക്ഷമായി കുറഞ്ഞതിനു പിന്നാലെയാണ് കൂടുതല്‍ വാക്‌സിന്‍ എത്തിയത്. ഇന്ന് 63,381 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇതോടെ, സംസ്ഥാനത്ത് ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 75,76,588 ആയി. ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോ ടെയായിരുന്നു ഇന്ന് മിക്ക ജില്ലകളിലും വാക്‌സിനേഷന്‍ നടന്നത്.
പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്‌സീന്‍ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സീനേഷന്‍ നടന്നതിനാല്‍ ആകെ ഉള്ള വാക്‌സീനില്‍ നല്ലൊരു പങ്കും ഉടന്‍ തീരും. ഈ സാഹചര്യത്തിലാണ് 4.75 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ കേരളത്തി ലെത്തി യത്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ സംബന്ധിച്ച് കേന്ദ്ര ത്തില്‍ നിന്നൊരു നിര്‍ദേശവും കിട്ടിയിട്ടുമില്ല. കൊവാക്‌സീനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്‌സീനാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.