കൊവിഡ്: സുരക്ഷിതത്വം ഉറപ്പാക്കാൻ മുൻകരുതലുകൾ തുടരണമെന്ന് നിർദേശം.
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ സാഹചര്യം മെച്ചപ്പെട്ട രീതിയിൽ തുടരാനും സുരക്ഷിതത്വം ഉറപ്പാക്കാനും കൊവിഡിനെതിരെയുള്ള മുൻകരുതലുകൾ തുടരണമെന്ന് നിർദേശം. ആരോഗ്യ മന്ത്രാലയത്തിലെ കൊവിഡ് ഉപദേശക കമ്മിറ്റി തലവൻ ഡോ, ഖാലിദ് അൽ ജറാല്ലാഹ് ആണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
മാസ്ക്ക് ധരിക്കാൻ ഒരിക്കലും മറക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും യാത്ര ചെയ്യുന്നവരും മാസ്ക്ക് ഉറപ്പായും ധരിക്കണം. തങ്ങളുടേതും ഒപ്പം സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.