സുധാകരന്‍ പ്രസിഡന്റാവുന്നതോടെ ഗ്രൂപ്പിന് അതീതമായി യുവ തലമുറയുടെ ആവേശവും പിന്‍തുണയും ഉണ്ടാവുമെന്ന വിലയിരു ത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ നിയമിക്കാന്‍ ആലോചിക്കുന്നത്
കോഴിക്കോട് : കെ പി സി സി പ്രസിഡന്റായി കെ സുധാകരനെ പ്രഖ്യാപിച്ചേക്കും. രണ്ടു ദിവസത്തി നുള്ളില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടാകും. സുധാകരന്‍ പ്രസിഡന്റാവുന്നതോടെ ഗ്രൂപ്പിന് അതീതമായി യുവ തലമുറയുടെ ആവേശവും പിന്‍തുണയും ഉണ്ടാവുമെന്ന വിലയിരു ത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ നിയമിക്കാന്‍ ആലോചിക്കുന്നത്.
വി ഡി സതീശനെ പൊടുന്നനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് ചെന്നിത്തലയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതുപോലുള്ള സാഹചര്യം ഒഴിവാക്കാന്‍, മുതിര്‍ന്ന നേതാക്കളുമായി സംസാരി ച്ചുവെന്ന് വരുത്തി പ്രഖ്യാപനം നടത്താനുള്ള കാലതാമസമാണ് ഇപ്പോഴുള്ളത്.അവസാന വട്ടം വരെ സുധാകരനോടു മത്സരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഹൈക്കമാന്റിനു മുന്നില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കെ സി വേണുഗോപാല്‍ ശക്തമായ നിലപാടു സ്വീകരിച്ചതോടെ സുധാകരന്റെ പേരുത ന്നെ പ്രഖ്യാപിക്കാന്‍ തീരുമാനമായി. കെസി വേണുഗോപാല്‍ നടത്തിയ നീക്കങ്ങളോട് ചെന്നിത്ത ലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളിക്കും ശക്തമായ എതിര്‍പ്പുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പറ്റാ ത്ത സാഹചര്യമാണുള്ളത്.
കെ സുധാകരന്‍ പ്രസിഡന്റാവുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ തല്‍ക്കാലം മൗനം പാലിക്കാനാണ് എ, ഐ ഗ്രൂപ്പ് മാനേജര്‍മാരുടെ തീരുമാനം. സാഹചര്യങ്ങള്‍ നോക്കിയായിരിക്കും ഭാവി തീരുമാനി ക്കുക. വി എം സുധീരന്‍ പ്രസിഡന്റായ കാലത്ത് സ്വീകരിച്ചതുപോലുള്ള തന്ത്രത്തിലൂടെ സുധാക രനെ നേരിടാനാണ് ഗ്രൂപ്പുകളുടെ നീക്കം. നിര്‍ജീവമായി നില്‍ക്കുക എന്നതാണ് ഈ തന്ത്രം.
പി ടി തോമസ്, കെ മുരളീധരന്‍, പി സി വിഷ്ണുനാഥ് എന്നീ പേരുകളും ഉയര്‍ന്നെങ്കിലും ഇവര്‍ക്കാര്‍ ക്കുംവേണ്ടി ഡല്‍ഹിയില്‍ ചരടുവലിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ പിടിയില്ലെന്നു തിരിച്ചറിഞ്ഞാണ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് കെ മുരളീധരന്‍ ആദ്യമേ പ്രഖ്യാപിച്ചത്. സി പി എമ്മിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള നേതാവ് എന്ന പ്രതിച്ഛായയും ഇക്കാരണത്താല്‍ പ്രവ ര്‍ത്തകര്‍ക്കിടയിലെ സ്വീകാര്യതയും സുധാകരനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരി പ്പിച്ചു.