തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന്‍ ജിതിന്‍ (26) ആണ് മരിച്ചത്.പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്:വടകര കാക്കുനിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്ക്.തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന്‍ ജിതിന്‍ (26) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേര്‍ന്ന് വിറകുപുരയ്ക്ക് മുക ളില്‍ അശാസ്ത്രീയമായി നിര്‍മിച്ച സണ്‍ഷെയ്ഡ് തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം ഫയര്‍ഫോഴ്സ് പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ ആളുകളെയും പുറത്തെടുത്തു.
ജിതിന്‍ അപകട സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.ജിതിന്റെ അച്ഛന്‍ : നെല്ലിയുള്ള പറമ്പില്‍ കണ്ണ ന്‍.അമ്മ ചന്ദ്രി,സഹോദരി ജിന്‍സി











