കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തുടക്കത്തില്‍ തിരുവനന്തപുരം പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂ ട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തുടക്കത്തില്‍ തിരുവനന്തപുരം പാറശാല ഡിപ്പോയില്‍ മാത്രമാണ് സിം ഗിള്‍ ഡ്യൂട്ടി നടപ്പാക്കുക.
അപാകതകളുണ്ടെങ്കില്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തി ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ഡിപ്പോകളി ലും പുതിയ രീതി നടപ്പിലാക്കും. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി യൂണിയനായ ടി.ഡി.എഫ് പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ഹൈകോടതി വിധി കണക്കിലെടുത്ത് പി ന്മാറി.
പരീക്ഷണാടിസ്ഥാനത്തില്‍ എട്ട് ഡിപ്പോകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാര ണയെങ്കിലും മാനേജ്മെന്റ് പിന്മാറുകയായിരുന്നു.